ഐഒഎ തെരഞ്ഞെടുപ്പിൽ നാടകീയ നീക്കം.. ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായി ജനറൽ അസംബ്ലിയിലേക്ക് എത്തുന്നത്..

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിമിഷത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിലവിലെ പ്രസിഡൻറ് പി.ടി. ഉഷ ജനറൽ അസംബ്ലിയിലെത്തി. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെയാണ് ഉഷ ജനറൽ അസംബ്ലിയിലേക്ക് എത്തുന്നത്. ഇതോടെ ഡിസംബർ 5-ന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള സാധ്യതകൾ ഉഷയ്ക്ക് മുന്നിൽ സജീവമായി.




