2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് …… ഉത്തരവിറക്കി കേന്ദ്ര സർക്കാർ

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് ബാങ്കുകളോ പേമെന്‍റ് പ്ലാറ്റ്ഫോമുകളോ ചാർജ് ഈടാക്കാൻ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാർ. റുപേ ക്രെഡിറ്റ് കാർഡുകൾക്കും 2000 രൂപ വരെ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. യുപിഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന വിമർശനത്തെ തുടർന്നാണ് സർക്കാരിന്‍റെ നിലപാട്. പാർലമെന്‍റ് അടുത്തിടെ പാസാക്കിയ നിയമഭേദഗതി യുപിഐക്ക് ഫീസ് ഈടാക്കാൻ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ യുപിഐ ഇടപാടുകളിൽ 2000 രൂപയിൽ കൂടിയത് നാല് ശതമാനം ഇടപാടുകൾ മാത്രമാണ്. എന്നാൽ യുപിഐ ഇടപാട് തുകയുടെ മൂന്നിൽ രണ്ടും ഈ നാല് ശതമാനത്തിലായിരുന്നു എന്ന് സൂചന.

Related Articles

Back to top button