സ്റ്റോറേജ് തീരുന്നു; ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം

കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണമെന്ന് റിട്ടേണിംഗ് ഓഫീസർ. സ്റ്റോറേജ് തീരുന്നു എന്നു പറഞ്ഞാണ് ബ്രണ്ണൻ കോളേജ് സ്ട്രോങ്ങ് റൂമിന് മുന്നിലെ ക്യാമറകളുടെ ഹാർഡ് ഡിസ്ക് മാറ്റുന്നത്. ഹാർഡ് ഡിസ്ക്ക് മാറ്റുന്ന കാര്യം അറിയിച്ച് സ്ഥാനാർഥികളുടെ ഏജൻ്റുമാരെ വിളിപ്പിച്ചു.



