മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറി കടയിലെ മോഷണം… പ്രതി ഹരിപ്പാട് സ്വദേശി… പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്… 

മാവേലിക്കര- നഗരമധ്യത്തിലെ പച്ചക്കറി കടയിൽ മോഷണം നടത്തിയ കേസിൽ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അർദ്ധരാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ  പച്ചക്കറി കട കുത്തിത്തുറന്ന് 25000 രൂപ മോഷണം ചെയ്ത ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെയുട നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി  അലക്സ് ബേബി, മാവേലിക്കര സി.ഐ ദ്വിജേഷ്.എസ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെയും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രികരിച്ചും നടത്തിയ അന്വേഷണമാണ്  പ്രതിയെ തിരിച്ചറിയുന്നതിന് വഴിത്തിരിവായത്. മോഷണം നടത്തിയശേഷം പ്രതി കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.  ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ച ശേഷം മാർത്താണ്ഡത്ത് എത്തിയപ്പോൾ ത്രിപ്പരപ്പിൽ നിന്നും പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.

വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും കായംകുളം പുള്ളിക്കണക്ക് ഭാഗത്ത് നിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്ത് അടക്കമുള്ള മോഷ്ണവിവരങ്ങൾ നൽകുകയും ചെയ്തു. മാവേലിക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ സബിത ശിവദാസ്, എസ്.ഐ അംജത്ത് ഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ  ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീഖ്, അരുൺ ഭാസ്ക്കർ, രമ്യ, സിവിൽ പൊലീസ് ഓഫീസർമാരായ ജിഷ്ണു.ആർ, ശ്യാം രാജ്, അനന്തമൂർത്തി വി.എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത് . അറസ്റ്റ് രേഖപ്പെടുത്തിയ  മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button