വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി….ചികിത്സയ്ക്കിടെ യുവതി മരിച്ചു….

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി വി രഞ്ജൻ്റെ ഏക മകൾ അശ്വതി (അമ്മു – 27) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ അമ്മ ദീപയ്ക്കൊപ്പം എത്തിയാണ് അശ്വതി വയറുവേദനയ്ക്ക് ചികിത്സ തേടിയത്. ചികിത്സ ആരംഭിച്ച ഉടനെ അശ്വതി അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

കാവുങ്കലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച പകൽ ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു. കാവുങ്കൽ സ്വദേശിയായ യുവാവുമായി നവംബറിൽ നടക്കേണ്ട വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു അശ്വതിയെ അപ്രതീക്ഷിത മരണം തേടിയെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് പിതാവ് സി വി രഞ്ജൻ.

Related Articles

Back to top button