മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടു, പിന്നാലെ..

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തൻറെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യാപാരി രംഗത്ത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് ഇതുസംബന്ധിച്ച് കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജന എന്ന പേരിലുള്ള പെൺകുട്ടിയെ മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരൻ പരിചയപ്പെട്ടത്. തുടർന്ന് വാട്‌സാപ്പിലൂടെ ബന്ധം തുടരുകയായിരുന്നു.

ഓൺലൈൻ നിക്ഷേപ സാധ്യതകളെ കുറിച്ച് യുവാവിനെ പറഞ്ഞ് കബളിപ്പിച്ച പെൺകുട്ടി കഴിഞ്ഞ മാസം 41 തവണകളായി ഇത്രയും തുക കൈക്കലാക്കുകയായിരുന്നു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നിക്ഷേപിച്ച പണത്തിന് ഇരട്ടി ലാഭം ലഭിക്കും എന്ന് പറഞ്ഞാണ് പണം കൈവശപ്പെടുത്തിയത്. ഇവർ നൽകിയ ലിങ്കിലൂടെ പണം അയച്ചു നൽകുകയായിരുന്നു. ചതിക്കപ്പെട്ടു എന്ന് മനസ്സിലായി പിന്നീട് പെൺകുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും പരാതിക്കാരൻ പറയുന്നു.

Related Articles

Back to top button