കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി.. സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചു’; കേസെടുത്ത് പൊലീസ്

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കെഎസ്ഇബി ജീവനക്കാരനെ പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി. പണമിടപാടിൽ മധ്യസ്ഥത വഹിക്കാൻ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് പരാതി. അത്തിക്കോട് നടുപാളയം സ്വദേശി വിദ്യാധരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാധരൻറെ പരാതിയിൽ കൊഴിഞ്ഞാമ്പാറ (2) ലോക്കൽ സെക്രട്ടറി എൻ.എം.അരുൺ പ്രസാദിനെതിരെ പൊലീസ് കേസെടുത്തു.സിപിഎം ലോക്കൽ സെക്രട്ടറിയായഅരുൺ, കെഎസ്ഇബി ജീവനക്കാരനായ വിദ്യാധരനെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ഇനിയും മർദ്ദിക്കും എന്ന് പറയുന്നതുമായ ശബ്ദ സന്ദേശവും പുറത്തുവന്നു.



