അറഫാ ഗോൾഡ് ആൻറ് ഡയമണ്ട്സിനെതിരെ അന്വേഷണം തുടങ്ങി ഇഡി

50 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പിൽ അറഫാ ഗോൾഡ് ആൻറ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെൻറ് ഡയറകട്രേറ്റ്. അന്വേഷണത്തിൻറെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിൻറെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിൻറെ പരാതിയിലാണ് അന്വേഷണം. 17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്. കൊല്ലത്ത് അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിൻറെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്.




