ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ പരിപാടിയുടെ പേരിൽ സ്വകാര്യ സംഘടന അനധികൃത പണപ്പിരിവ് നടത്തി

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ സ്വകാര്യ സംഘടന വൻ പണപ്പിരിവ് നടത്തിയെന്ന് വിജിലൻസ് കണ്ടെത്തൽ. ആലപ്പുഴ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നടത്തുന്ന രാമായണ മേളയുടെ പേരിൽ തട്ടിപ്പ് നടന്നെന്ന ദേവസ്വം വിജിലൻസിൻറെ കണ്ടെത്തലിൻമേൽ തുടർ നടപടി ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണർ ബോർഡിന് കത്ത് നൽകി.

22 വർഷമായി രാമായണ മേള നടക്കുന്നുണ്ട് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ. തൃക്കുരട്ടി സേവാ സമിതി എന്ന സ്വകാര്യ സംഘടനയുടെ നേതൃത്വത്തിലാണ് മേളയുടെ നടത്തിപ്പ്. എന്നാൽ ഈ മേളയുടെ മറവിൽ അനധികൃത പണപ്പിരിവും ദേവസ്വം ഫണ്ട് വെട്ടിപ്പും നടക്കുന്നെന്ന നാട്ടുകാരനായ അനിൽ കുമാറിൻറെ പരാതിയിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകളെ കുറിച്ചുളള കണ്ടെത്തലുകൾ.

Related Articles

Back to top button