ഭർത്താവുമായി പിണങ്ങി വാടകവീട്ടിൽ കഴിഞ്ഞിരുന്ന യുവതിയെ….

ഭർത്താവുമായി പിണങ്ങി വാടകവീട്ടിൽ താമസിച്ചുവന്ന യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ കഴുത്തിനും കൈക്കും ഗുരുതരമായി വെട്ടേറ്റ അശ്വതി (36) എന്ന യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവായ ഇടമൺ സ്വദേശി മനോജിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മാസമായി ഭർത്താവുമായി അകന്ന് അഞ്ചലിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു അശ്വതി. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലീനിങ് സ്റ്റാഫായ അശ്വതി, വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ജോലിക്ക് പോകുന്നതിനിടയിലാണ് സ്കൂളിന് സമീപത്തുവെച്ച് ആക്രമണത്തിനിരയായത്. വഴിയിൽ തടഞ്ഞുനിർത്തിയാണ് ഇയാൾ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

Related Articles

Back to top button