കേരള ലോട്ടറിയിൽ വീണ്ടും അച്ചടിപ്പിഴവ്….കൊല്ലത്ത് ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ

കൊല്ലം: കൊല്ലത്ത് വീണ്ടും ഒരേ സീരിയൽ നമ്പരിൽ രണ്ട് ലോട്ടറി. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്‌ത്രീശക്തി ലോട്ടറികൾ ലഭിച്ചത്.

കരിക്കോടുള്ള ആറ്റുകാൽ ഏജൻസിയിൽ നിന്നാണ് മീനാക്ഷി ലോട്ടറി ഏജൻസി ടിക്കറ്റ് എടുത്തത്. ജില്ലാ ട്രഷറിയിൽ നിന്ന് എടുത്ത ടിക്കറ്റാണെന്ന് ഏജൻ്റ് വ്യക്തമാക്കി. ഇന്നലെ കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റിൽ ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടത്.

Related Articles

Back to top button