ചേരാനല്ലൂർ വാഹന അപകടം….പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തു….

കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്. സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്ക് എതിരെയാണ് കേസ്. കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. കൂടാതെ, 17 കാരന്‍റെ പിതാവിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ട്.

പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, മുൻ‌കൂർ ജാമ്യം നൽകരുത് എന്നും പോലീസ് പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവില്‍ സെഷൻസ് ജഡ്ജി കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി. നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന ജലപാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ മൊഴി എടുക്കും.

Related Articles

Back to top button