വിനോദയാത്രയ്ക്കിടെ ബസിൽ വീണ് പരിക്കേറ്റു….യാത്രക്കാരന് കെഎസ്ആർടിസി നഷ്ടപരിഹാരം നൽകണം…

കൊച്ചി: വിനോദയാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ വീണ് പരിക്കേറ്റ യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 45 ദിവസത്തിനകം തുക നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചു. യാത്രക്കാരുടെ പരാതികൾ പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നൽകുന്നതിലും കെഎസ്ആർടിസി വീഴ്ച വരുത്തിയതായി കമ്മിഷൻ നിരീക്ഷിച്ചു.
എറണാകുളം ഇടപ്പള്ളി സ്വദേശിനി ചന്ദ്രിക മോഹൻദാസാണ് പരാതി നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇടപ്പള്ളി വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. പരാതിക്കാരിയും കുടുംബവും കെഎസ്ആർടിസി ബസിലായിരുന്നു യാത്ര ചെയ്തിരുന്നത്.



