പ്രശസ്‍ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു….

പ്രശസ്‍ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു. 75ആം വയസ്സിൽ ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുതശ്മശാനത്തിൽ നടക്കും.തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ചമയമിട്ട പ്രതിഭയ്ക്ക് വിട. നടൻ സത്യന്റെ മേക്കപ്പ്മാൻ കൃഷ്ണരാജിന്റെ സഹായി ആയി പതിനാറാം വയസിൽ സിനിമയിൽ എത്തിയ പാണ്ഡ്യൻ 1978ൽ മദാലസയിലൂടെ സ്വാതന്ത്ര മേക്കപ്പ് മാൻ ആയി. പ്രമുഖ സംവിധായകർക്കും താരങ്ങൾക്കും പ്രിയങ്കരനായി തുടർന്നുള്ള അഞ്ച് പതിറ്റാണ്ട് പ്രേംനസീർ, രജനികാന്ത്, എൻടിആര്‍, കമൽഹാസൻ മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങള്‍ മുതൽ ഫഹദ് ഫാസിൽ വരെ നിരവധി തലമുറകൾക്കൊപ്പം പ്രവര്‍ത്തിച്ചു.

Related Articles

Back to top button