എല്ലാം പ്രശ്നങ്ങളും പരിഹരിക്കും, ഉറപ്പ്… കേരള സർവകലാശാലയിലെ എൽഎൽബി വിദ്യാർഥി സമരം…

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽഎൽബി വിദ്യാർഥികളുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങൾ വൈസ് ചാൻസലറുടെ മുന്നിൽ അവതരിപ്പിച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും വിദ്യാർഥികൾ അറിയിച്ചു. അക്കാദമിക് കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പ് നൽകിയതായി വിദ്യാർഥികൾ പറഞ്ഞു.

കൃത്യമായ സ്കീം ഓഫ് വാലുവേഷൻ ഇല്ലാത്തതാണ് പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾക്ക് കാരണമെന്നാണ് അധ്യാപകരുടെ വിശദീകരണം. തങ്ങളുടെ സമരം ഉദ്യോഗസ്ഥർക്കെതിരെയല്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിദ്യാർഥികൾ വ്യക്തമാക്കി. പുനർമൂല്യനിർണയത്തിനായി സർവകലാശാലയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നതിനേക്കാൾ ഉയർന്ന തുകയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നതെന്നും ആരോപണമുണ്ട്. അതിനിടെ, കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജുകളിലെ എൽഎൽബി പരീക്ഷാ മൂല്യനിർണയ സംവിധാനം പുനഃക്രമീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇനി ഉത്തരക്കടലാസുകൾ രണ്ട് അധ്യാപകർ വീതം മൂല്യനിർണയം നടത്തും. പരാതിയുള്ള വിദ്യാർഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കായി ഉത്തരക്കടലാസുകൾ വിട്ടുനൽകാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button