മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കുന്നു

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് എന്ന നിബന്ധന കർശനമാക്കാനാണ് തീരുമാനം. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കർണാടക മോഡൽ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി ഇനി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button