മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിക്കും…വിവാഹ വാഗ്ദാനം നൽകി പീഡനം….58കാരൻ അറസ്റ്റിൽ…

കൊച്ചി: വിവാഹ വാഗ്ദാനം നൽകി 59കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസി(58)യാണ് പിടിയിലായത്. മാട്രിമോണി വഴി സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.ആലപ്പുഴ സ്വദേശിനിയായ 59 വയസ്സുകാരിയുമായി ഇത്തരത്തിലൂടെയാണ് പ്രതി ബന്ധപ്പെടുന്നത്.



