പരാതി പറയാനെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്ന്നു…പൊലീസുകാരനെതിരെ കേസ്

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസ്. പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു ഡോക്ടറെ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് പരാതികളിലും പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷമാണ് ഈ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ ശല്യപ്പെടുത്തിയെന്നാണ് ആദ്യ കേസ്. പരാതിയുമായി വന്നപ്പോള്‍ യുവതിയുടെ നമ്പര്‍ കിട്ടിയതോടെ ഇയാള്‍ നിരന്തരം വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ശല്യപ്പെടുത്തി. യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചു. ഇത് യുവതി നിരസിച്ചതോടെ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചു.



