മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയാണ് പത്മകുമാർ. 2019ൽ എ. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലും ദ്വാരപാലക വിഗ്രഹങ്ങളിലും ഉണ്ടായിരുന്ന സ്വർണപ്പാളികൾ ഇളക്കിമാറ്റി തമിഴ്‌നാട്ടിലേക്ക് കടത്തിയതിനും, അതിനു പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകൾക്കും മുൻകൂട്ടി ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Related Articles

Back to top button