നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മാവേലിക്കര സ്വദേശിക്ക് ദാരുണാന്ത്യം…

മാവേലിക്കര: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. മാവേലിക്കര തെക്കേക്കര ചെറുകുന്നം കുരുമ്പോലില്‍ വടക്കേതില്‍ സോമരാജന് (ഉണ്ണി-52) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചെറിയനാട് പടനിലം ജംഗ്ഷന് പടിഞ്ഞാറ് ആയിരുന്നു അപകടം. ഒന്നാംനിലയുടെ പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് രണ്ടാനിലയുടെ ഷെയ്ഡ് വാര്‍പ്പിന്റെ തട്ട് ഇളക്കുന്നതിനിടെ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമരാജിനെ ഉടന്‍ തന്നെ കൊല്ലകടവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചെങ്ങന്നൂര്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: സിന്ധു. മക്കള്‍: ആതിര, അഞ്ജു. മരുമകന്- അജിത്.



