ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നലിന്റെ ആക്രമണത്തിൽ വീട്ടമ്മ…

പിറവം: ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തയ്ക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളേലിക്കുന്നിൽ വീട്ടുപണിക്ക് പോയി തിരികെ മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തയെ ആദ്യം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്.

Related Articles

Back to top button