ആരോഗ്യവകുപ്പിൽ കസേരകളി….തർക്കം ഹൈക്കോടതിയിലേക്ക്

കൊച്ചി: റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നൽകി സര്‍ക്കാർ. സ്ഥലംമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് സർക്കാർ അപ്പീലില്‍ വ്യക്തമാക്കുന്നത്. 2026 ഫെബ്രുവരിയിൽ കെ ജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചു. എക്സ്റ്റൻഷൻ ഇല്ലാതെയാണ് കെ ജെ റീന ഡിഎച്ച്എസ്എസ് ആയി തുടർന്നത്. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് കെ ജെ റീനയെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമാണെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കുന്നു.



