ഓപ്പറേഷൻ തൂഫാൻ….പോലീസിന് ഗുരുതര വീഴ്ച….എം.ഡി.എം.എയുമായി പിടിയിലായ പ്രതിക്ക്….

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിനിടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നിയമപരമായ വീഴ്ചയെ തുടർന്ന് മയക്കുമരുന്ന് കേസ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. 18 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ എറണാകുളം കുമ്പളങ്ങി സ്വദേശി ആനന്ദകൃഷ്ണനാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നൽകിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം നിയമപ്രകാരം നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ കോടതിയിൽ ഹാജരാക്കാൻ പോലീസിന് സാധിക്കാതെ പോയതാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ കാരണമായത്.



