സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്…

കാസര്‍കോട്: പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസർകോട് ടൗൺ പോലീസ് നടപടിയെടുത്തത്. ഖാദർ കരിപ്പൊടി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം.

പരാതിക്കാരനായ അബ്ദുള്‍ അഹാദും ഖാദര്‍ കരിപ്പൊടിയും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഖാദർ കരിപ്പൊടിയും സംഘവും തന്നെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അബ്ദുള്‍ അഹാദിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തിൽ ഖാദർ കരിപ്പൊടിയെയും മറ്റ് രണ്ട് പ്രതികളെയും കണ്ടെത്താനായി കാസർകോട് ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button