ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി… 60കാരന്…

പാലക്കാട്: മണ്ണുത്തി ദേശീയപാതയിൽ വാണിയമ്പാറയിൽ ബസ് കാത്തുനിന്ന നാല് പേരെ കാർ ഇടിച്ചുതെറിപ്പിച്ച് ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് (60) ആണ് മരിച്ചത്. ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്ക് പരുക്കേറ്റു. തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. നാട്ടുകാർ പരുക്കേറ്റവരെ ഉടൻ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ തൃശൂർ സ്വദേശി അമൽ (22)നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



