ഹരിപ്പാട് വീട്ടിൽ നിന്ന് പോയ 45കാരൻ തിരിച്ചെത്തിയില്ല… യുവാവിനെ കനാലിൽ…

ആലപ്പുഴ: ഹരിപ്പാട് യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ വടക്ക് തുണ്ടത്തിൽ വീട്ടിൽ അനിൽകുമാർ (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പുറത്തുപോയ അനിൽകുമാർ ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാത്രി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് പന്നാമുറി–അമ്പാടിമുക്ക് റോഡിനോട് ചേർന്നുള്ള കനാലിൽ അനിൽകുമാറിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.



