ബിജെപി പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്…

ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന്‍ ധനുഷ്. തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. മുമ്പില്‍ വഴികാട്ടാൻ ദൈവവും പിന്നില്‍ പിന്തുണയുമായി ആരാധകരും ജനങ്ങളുമാണ് ഉള്ളതെന്ന് ധനുഷ് വ്യക്തമാക്കി. ഓം എന്ന തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ധനുഷിന്റെ പ്രതികരണം.”എന്നെക്കുറിച്ച് നിരവധി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, ചിലർ എന്റെ പിന്നിലാണെന്നും മറ്റുള്ളവർ എന്റെ പക്ഷത്താണെന്നും അവകാശപ്പെടുന്നു. ദൈവം എന്നെ നയിക്കുന്നു; എന്റെ ആരാധകർ എന്റെ പിന്നിലുണ്ട്, ജനങ്ങൾ എന്റെ പക്ഷത്തുണ്ട്”, ധനുഷ് പറഞ്ഞു

Related Articles

Back to top button