KSUവിൽ ഫണ്ട് വിവാദം….

കാസര്‍കോട് കെഎസ്‌യുവിനെ വെട്ടിലാക്കി ഫണ്ട് വിവാദം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ‘KSU കാസര്‍കോട് കൂട്ടായ്മ’ എന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ചര്‍ച്ച. വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികളാണ് ആരോപണം ഉന്നയിച്ചത്. ജില്ലാ ഭാരവാഹികള്‍ പ്രാദേശികമായി പിരിച്ച ഫണ്ടിന്റെ കണക്ക് വ്യക്തമാക്കണം എന്നാണ് യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. നേതാക്കള്‍ പ്രതികരിക്കണമെന്നും ജില്ലാ പ്രസിഡന്റ് മൗനം വെടിയണം എന്നുമടക്കം ഗ്രൂപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രാദേശികമായി ബാങ്കുകളില്‍ നിന്ന് ഉള്‍പ്പെടെ ഫണ്ട് പിരിച്ചു. പലയിടത്തും കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റികളും പണം നല്‍കി. പിരിച്ച ഫണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായി നല്‍കിയില്ല എന്നാണ് ആരോപണം. കടം വാങ്ങി പ്രചാരണം നടത്തേണ്ട ഗതികേട് വന്നിട്ടും പിരിച്ച ഫണ്ട് നേതൃത്വം നല്‍കിയില്ലെന്നും ഗുരുതര ആരോപണമുണ്ട്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നല്‍കിയ 10,000 രൂപ കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി. എന്നാല്‍ 25,000 ജില്ലാ കമ്മിറ്റി അംഗം നല്‍കിയിരുന്നതായി വ്യാജ പ്രചാരണം നടന്നു. തെരഞ്ഞെടുപ്പ് കാരണമായി കാട്ടി നേതൃത്വം പിരിച്ച പണം കോളേജില്‍ എത്തിയിട്ടില്ല എന്നാണ് ക്യാമ്പസ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. പല പരിപാടികളുടേയും ഭാഗമായി യൂണിറ്റ് ഭാരവാഹികള്‍ക്ക് സാമ്പത്തിക ബാധ്യ ഉണ്ടായിട്ടും നേതൃത്വം കൈമലര്‍ത്തി. ആരും തീരിഞ്ഞുപോലും നോക്കിയില്ലെന്നും പ്രവര്‍ത്തകര്‍ തുറന്നടിച്ചു.

Related Articles

Back to top button