പ്രണയബന്ധം അവസാനിപ്പിച്ച പെൺസുഹൃത്തിൻ്റെ ഫ്ലാറ്റിന് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ…

പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പെൺസുഹൃത്തിന്റെ ഫ്ലാറ്റിന് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റിൽ. മുംബൈയിലെ ഡോംബിവ്‌ലിയിൽ വ്യാഴാഴ്ചയാണ് സംഭവം. ദീപേഷ് റസ്‌തോഗി എന്നയാളെയാണ് മൻപാഡ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പതിവായതോടെയാണ് യുവതി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇക്കാര്യം യുവാവിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ബന്ധം അവസാനിപ്പിക്കാനുള്ള യുവതിയുടെ തീരുമാനത്തിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. യുവതിയും മാതാപിതാക്കളും താമസിക്കുന്ന ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ പെട്രോളൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നു ഇയാൾ.



