ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ചുകയറി….വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിയന്ത്രണം വിട്ട വാന്‍ റോഡരികിലെ വേപ്പുമരത്തിലിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ ജംബുനാഥപുരത്തിന് സമീപം തുറയൂര്‍-മുസിരി റോഡിലാണ് ഞായറാഴ്ച അപകടമുണ്ടായത്.

തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപ്പള്ളിയില്‍ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന പത്തുപേരാണ് അപകടത്തില്‍പ്പെട്ടത്. നാമക്കല്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ സഹപ്രവര്‍ത്തകനായ സുരേഷിന്റെ വീട്ടില്‍ നടന്ന കാതുകുത്ത് ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇവര്‍ ഒമ്നി വാനില്‍ മടങ്ങുകയായിരുന്നു. ജംബുനാഥപുരത്തിന് സമീപം കൊത്തൂര്‍പ്പട്ടി ബ്രാഞ്ച് റോഡിലെത്തിയപ്പോള്‍ വാന്‍ നിയന്ത്രണം വിട്ട് റോഡരികിലെ വേപ്പുമരത്തില്‍ ഇടിക്കുകയായിരുന്നു.

Related Articles

Back to top button