ആറ് മാസം പിന്നിട്ട് സതീശൻ സർക്കാർ; പ്രിയദർശിനിയും ഓപ്പറേഷൻ തൂഫാനും….

വിഡി സതീശൻ സർക്കാർ ഇന്ന് 6 മാസം പിന്നിടുന്നു. പ്രിയദർശിനി പദ്ധതിയും ഓപ്പറേഷൻ തൂഫാനും വയോജനവകുപ്പും സർക്കാറിൻറെ വലിയ നേട്ടങ്ങളാണ്. അതേസമയം, അടിക്കടിയുണ്ടാകുന്ന വിവാദം സർക്കാറിനെ ചെറിയ കാലത്ത് തന്നെ വല്ലാതെ പിടിച്ചുലക്കുന്നു. ഉമ്മൻചാണ്ടി ഇൻഷൂറൻസ്, കോളേജ് വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ പദ്ധതികളാകട്ടെ ഇപ്പോഴും നടപ്പാക്കിയിട്ടുമില്ല. കൂടിയാലോചന കൂടാതെ മുഖ്യമന്ത്രി തീരുമാനമെടക്കുന്നുവെന്ന പരാതി മന്ത്രിമാർ അടക്കം ഉന്നയിക്കുന്ന അസാധാരണ പ്രശ്നമാണ് ഇപ്പോഴുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ പട്ടികയിൽ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാത്തത് വലിയ പ്രതിസന്ധിയാണ്.



