ശബരിമല തീര്‍ത്ഥാടനം കെഎസ്ആര്‍ടിസി അധിക നിരക്ക് കുറയ്ക്കണം….ബിജെപി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. അധിക നിരക്ക് ഒഴിവാക്കി സാധാരണ യാത്രാനിരക്ക് ഈടാക്കാന്‍ തയ്യാറാകണം. അതിന് കഴിയാത്തപക്ഷം തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് നടത്താന്‍ സന്നദ്ധരായ ഭക്തജന സംഘടനകളെ അതിനായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന് അനൂപ് ആന്റണി നിവേദനം നല്‍കി.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള 22 കിലോമീറ്റര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 50 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. ഇരുവശത്തേക്കുമുള്ള യാത്രാനിരക്ക് മുന്‍കൂറായി നല്‍കുകയും വേണം. ഇതേ ദൂരപരിധിയിലുള്ള സാധാരണ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നിരക്ക് പരമാവധി 35 രൂപയോളമാണെന്നിരിക്കെയാണ് തീര്‍ത്ഥാടകരില്‍ നിന്ന് അധിക തുക ഈടാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസത്തോടെ ശബരിമലയിലെത്തുന്ന സാധാരണക്കാരായ ഭക്തര്‍ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

Related Articles

Back to top button