റിട്ടേർഡ് അധ്യാപികയുടെ വീടിന് നേരെ കരിഓയിൽ ആക്രമണം

കണ്ണൂരിൽ റിട്ടേർഡ് അധ്യാപികയുടെ വീടിന് നേരെ കരിഓയിൽ ആക്രമണം. നരിക്കോട് യു.പി. സ്കൂൾ റിട്ട പ്രഥമാധ്യാപിക നരിക്കോട്ടെ കുന്നിനാത്ത് വീട്ടിൽ പി.കെ. നാരായണി ടീച്ചറുടെ വീടിന് നേരെയായിരുന്നു അജ്ഞാതരുടെ കരി ഓയിൽ ആക്രമണം. വീടിൻ്റെ വരാന്തയിലും വാതിലിലും ചുമരിലുമായിട്ടാണ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്.

വീട്ടിൽ 92 വയസുകാരിയായ ടീച്ചറും അവരുടെ സഹായിയും മാത്രമാണുള്ളത്. വീടിൻ്റെ മുൻഭാഗത്തെ വാതിലിലും വരാന്തയിലും ചുവരിലും കരിഓയിൽ ഒഴിച്ച നിലയിലാണ്. കരിഓയിൽ ശേഖരിച്ചു കൊണ്ടു വന്ന ക്യാനും ചെരുപ്പും സമീപത്തായി കാണാനുണ്ട്. സംഭവത്തിൽ അധ്യാപിക ചക്കരക്കൽ പോലീസിൽ പരാതി നല്കി. പരാതിയുടെ അസിസ്‌ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പരിസരങ്ങളിലെ ഏതാനും വീടുകൾക്കുനേരെയും നേരത്തെ കരിഓയിൽ ആക്രമണം ഉണ്ടേയായെന്നാണ് നാട്ടുകാർ പറയുന്നത്. ഡിസിസി ജനറൽ സെകട്ടറി കെ.കെ. ജയരാജൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.സി. അബ്ദുൾ റഹിമാൻ, വാർഡ് മെമ്പർ മധു എന്നിവർ സംഭവം സ്ഥലത്തെത്തി.

Related Articles

Back to top button