ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി….

തൃശൂർ: ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര(64), സഹോദരൻ അപ്പു (57 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്. സഹോദരൻ അപ്പു ചുമട്ടുതൊഴിലാളിയാണ്. അപ്പുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണം. കൈ ഞരമ്പ് മുറിച്ചാണ് സഹോദരിയെ കൊലപ്പെടുത്തിയത്. അപ്പുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

Related Articles

Back to top button