ശബരിമലയിൽ നിന്ന് മടങ്ങിയ കുടുംബത്തെ ആക്രമിച്ച് നാലം​ഗസംഘം…

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേർക്ക് നാലം​ഗ സംഘത്തിന്റെ ആക്രമണം. കാക്കത്താനം സ്വദേശി ശരത് കുമാറിനെയും കുടുംബത്തെയും ആണ് ഇന്നലെ രാത്രി നാലംഗ സംഘം ആക്രമിച്ചത്. ശരത്തും കുട്ടികൾ ഉൾപ്പെട്ട കുടുംബവും സഞ്ചരിച്ച വാഹനത്തിൽ അക്രമികളുടെ വാഹനം ഇടിച്ചു.

ഇത് ചോദ്യം ചെയ്ത കുടുംബത്തെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. കൈക്കുഞ്ഞ് ഉൾപ്പടെ 8 പേരടങ്ങുന്ന കുടുംബം ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.കുടുംബത്തെ ഉപദ്രവിക്കുന്നത് കണ്ട് വാഹനം നിർത്തി സംഭവം ചോദ്യം ചെയ്ത പിക്കപ്പ് വാഹനത്തിലെ യാത്രക്കാരെയും പ്രതികൾ ആക്രമിച്ചു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നെന്ന് മർദ്ദനമേറ്റവർ സാക്ഷ്യപ്പെടുത്തുന്നു. അതിക്രമത്തിൽ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Back to top button