ഭർതൃഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയ 22കാരി മരിച്ചു… ഭർത്താവിനെ…

തൃശൂർ: ചാലക്കുടിയിൽ 22കാരിയെ ഭർതൃഗൃഹത്തിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. പരിയാരം സ്വദേശിനി എമിൽഡയെയാണ് (22) ഭർത്താവ് അഫ്സലിന്റെ പോട്ടയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. ഈ മാസം ആറിനാണ് എമിൽഡയെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രണ്ടുവർഷം മുൻപായിരുന്നു എമിൽഡയുടെയും പോട്ട സ്വദേശിയായ അഫ്സലിന്റെയും വിവാഹം. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related Articles

Back to top button