രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ… മല്ലികാർജുൻ ഖർഗെ

ദില്ലി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും അന്ന് പോലും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ രാജ്യത്ത് സംഭവിക്കുന്നതെന്നും ഖർഗെ ആരോപിച്ചു. കർണാടകയിലെ കലബുറഗിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് ഖർഗെ വിമർശിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽ പോരെന്നും അദ്ദേഹത്തെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കുന്ന മോദിയും അമിത് ഷായും ശിക്ഷിക്കപ്പെടണമെന്നും ഖർഗെ പറഞ്ഞു.

Related Articles

Back to top button