കേരളം ഭരിക്കാമെന്ന ബിജെപിയുടെ മോഹം ഒരിക്കലും പൂവണിയാൻ പോകുന്നില്ല…വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താമെന്ന ബിജെപിയുടെ മോഹം ഒരിക്കലും പൂവണിയാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ ശക്തമായ മതേതര പാരമ്പര്യമാണ് ബിജെപിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് ഏറ്റവും വലിയ പ്രതിബന്ധമായി നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെയും അതിന്റെ ദേശീയ നേതൃത്വത്തെയും നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സംഘപരിവാറോ ഉയർത്തുന്ന വെല്ലുവിളികൾ മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.



