ഡൽഹിയിൽ ഭൂചലനം….പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു

ഡൽഹിയിൽ ഭൂചലനം. പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലിയിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലും അനുഭവപ്പെട്ടു.

നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂചലനത്തിന്റെ ആഴം 13 കിലോമീറ്ററായിരുന്നു; ഇതിന്റെ വിവരങ്ങൾ പരിശോധിച്ചതായി ഏജൻസി വ്യക്തമാക്കി.നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരമനുസരിച്ച്, രാത്രി 10.15-ഓടെയാണ് ഭൂചലനം ഉണ്ടായത്; ചമോലിയാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലാണ് ചലനം രേഖപ്പെടുത്തിയത്.

Related Articles

Back to top button