ആലപ്പുഴയിൽ അപകടത്തിൽപ്പെട്ടയാളുടെ രക്ഷകനായി വന്ന് മോഷണം….പ്രതി പിടിയിൽ….

ആലപ്പുഴ : മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ അമ്പലപ്പുഴ പോലീസിന്റെ വലയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടിയായിരുന്നു ഇയാളുടെ മോഷണം.
തുടർന്ന് കുറവൻതോട് ജംഗ്ഷനിൽ വെച്ച് സാഹസികമായാണ് പോലീസ് സംഘം പ്രതിയെ കീഴടക്കിയത്. പുന്നപ്ര സ്വദേശിയായ അഷ്കർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അമ്പലപ്പുഴ സർക്കിൾ ഇൻസ്‌പെക്ടർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കിയത്.



