ജാതി വിവേചനം… അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

ഇടുക്കി വട്ടവട കോവിലൂരിലെ എസ് സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ജാതി വിവേചനത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്. ഇന്നത്തെ ദീപിക ദിനപത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ദീപിക പത്രത്തിലെ വാര്‍ത്ത ഇടുക്കി കോവിലൂരിലെ എസ്.സി ഉന്നതിയിലുള്ളവര്‍ നേരിടുന്ന ക്രൂരമായ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
