ടി ഐ മധുസൂദനന് എതിരെ കേസ്….

കൊലവിളി പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി ഐ മധുസൂദനന് എതിരെ കേസ്. കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് മധുസൂദനന് എതിരെ കേസെടുത്തത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മധുസൂദനന് എതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192 (ഒരു വര്‍ഷം തടവ് അല്ലെങ്കില്‍ പിഴ), 351 (3) (ഏഴ് വര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ), 352 (രണ്ട് വര്‍ഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം) എന്നിവയാണ് മധുസൂദനന് എതിരെ ചുമത്തിയിരിക്കുന്നത്.

Back to top button