മാവേലിക്കര കോൺഗ്രസിൽ വിവാദം…. എം.പിയുടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്…..

മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. തെക്കേക്കര പഞ്ചായത്തിലെ ഉമ്പർനാട് അഞ്ചാഞ്ഞിലിമൂട് ഗുരുമന്ദിരം ജംഗ്ഷനിൽ ഐ.എൻ.റ്റി.യു.സി മാവേലിക്കര റീജണൽ കമ്മറ്റിയും തെക്കേക്കര മണ്ഡലം കമ്മറ്റിയും സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് നശിപ്പച്ചത്. ഇത് സംബന്ധിച്ച് ഐ.എൻ.റ്റി.യു.സി റീജണൽ കമ്മറ്റി പ്രസിഡന്റ് മനോജ് ഓലകെട്ടി കുറത്തികാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസ്സ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഗുരുമന്ദിരത്തിലെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്തിയത്. തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയും കൂട്ടാളിയും ചേർന്ന് ബോർഡുകൾ നശിപ്പിക്കുന്നതിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ 140 ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ 140 ന്യൂസിന്റെ യുട്യൂബ് ചാനലിൽ അൽപ സമയത്തിനുള്ളിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇയാൾ ജംഗ്ഷനിലേക്ക് ബൈക്കിൽ എത്തുന്നതും ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച ശേഷം മടങ്ങി പോകുന്നതും ദൃശ്യങ്ങളിൽവ്യക്തമാണ്. ബോർഡ് നശിപ്പിക്കാനായി മാത്രം കരുതിക്കൂട്ടി എത്തിയതാണെന്ന് വീഡിയോ  ദൃശ്യത്തിൽ വ്യക്തമാണ്. കൂട്ടാളി ബോർഡുകൾ നീക്കം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

ഇതോടെ കേസ് ഒത്തുതീർപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 24ന് വൈകിട്ട് 5 മണിക്ക് മുമ്പ് ബോർഡ് പുനസ്ഥാപിക്കാമെന്ന് ഇയാൾ പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നു. എന്നാൽ ഇന്ന് രാത്രി വരെയും ബോർഡ് പുനസ്ഥാപിച്ചിട്ടില്ല. ഇതോടെ വിഷയം കോൺഗ്രസിൽ വലിയ വിവാദമായിരിക്കുകയാണ്. ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ പിൻബലത്തിലാണ് ബോർഡുകൾ സ്ഥാപിക്കാമെന്ന വ്യവസ്ഥ ലംഘിച്ചതെന്ന ആരോപണമാണ് ഐ.എൻ.റ്റി.യു.സി വിഭാഗം ഉയർത്തുന്നത്. ഇത് സംബന്ധിച്ച പരാതി ഡി.സി.സി പ്രസിഡന്റിനും കെ.പി.സി.സിക്കും നൽകാനാണ് ഐ.എൻ.റ്റി.യു.സി നീക്കം. മുമ്പ് ഇയാളെ മണ്ഡലം പ്രസിഡന്റ് ആക്കിയപ്പോളും വിവാദം ഉയർന്നിരുന്നു.  അന്ന് പാർട്ടിയിൽ നിന്ന് കൂട്ട രാജി ഉണ്ടായപ്പോഴും ഇതേ ബ്ലോക്ക് കോൺഗ്രസ് നേതാവാണ് ഇയാൾക്ക് സംരക്ഷണം  ഒരുക്കിയത്.  തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തെക്കേക്കരയിൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും  വിജയിക്കാനായിരുന്നില്ല.  

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തെക്കേക്കര പഞ്ചായത്തിലെ ഉമ്പർനാട് അഞ്ചാഞ്ഞിലിമൂട് ഗുരുമന്ദിരം ജംഗ്ഷൻ മിനി ഹൈമാസ്റ്റ്, ഉമ്പർനാട് കുഴി പറമ്പുമുക്ക് – തയ്യിൽ മുക്ക് റോഡ് കോൺക്രീറ്റ്, ചെറുകുന്നം കനാൽ ജംഗ്ഷൻ മിനിഹൈമാസ്റ്റ്, മുള്ളികുളങ്ങര നരിപ്പണയിൽ റോഡ് കോൺക്രീറ്റ് എന്നി പദ്ധതികൾക്കാണ് തുക അനുവദിച്ചത്. ഈ പദ്ധതികളുടെ പരസ്യത്തിനായാണ് വിവിധ പ്രദേശങ്ങളിൽ ഐ.എൻ.റ്റി.യു.സി ഫ്ലെക്സ്‌ ബോർഡുകൾ സ്ഥാപിച്ചത്. ഇതിൽ ഉമ്പർനാട് അഞ്ചാഞ്ഞിലിമൂട് ഗുരുമന്ദിരത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളാണ് പ്രതികൾ നശിപ്പിച്ചത്. ഐ.എൻ.റ്റി.യു.സി നേതാക്കളായ മനോജ് ഓലകെട്ടിയമ്പലം, ഡി.അനിൽ കുമാർ, ജീ.രാമദാസ്, ബിനുകുമാർ നീലാംബരി, ബിനോയി ശാമുവേൽ, ഗോപൻ ഉമ്പർനാട്, ശ്രീകണ്ഠൻ.ബി, ജീജി മാത്യു, ഉമ്മൻ എന്നിവർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Back to top button