മാവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു… യുവാവ് പിടിയിൽ… മറ്റൊരു പോക്സോ കേസിലും പ്രതി…

മാവേലിക്കര: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേക്കര ചെറുകുന്നം നടയിൽ വടക്കത്തിൽ വീട്ടിൽ അനന്തു (18) ആണ് അറസ്റ്റിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

രണ്ടുവർഷമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും പൊലീസ് അറിയിച്ചു. മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുൻ കേസുകളിൽ ഉൾപ്പെട്ട സമയത്ത് ഇയാൾക്ക് പ്രായപൂർത്തിയായിരുന്നില്ല.

മാവേലിക്കര സി.ഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്.എച്ച്.ഒ. സാന്റിനോ അനന്തകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button