നവജാത ശിശുവിനെ മുലയൂട്ടുന്നതിനിടെ യുവതി..

നവജാത ശിശുവിനെ മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാരയൂർ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കസേരയിലിരുന്ന് പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് ഉടൻ തന്നെ മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



