പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം… ആശുപത്രിയിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം

സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം. വണ്ടൂർ എറിയാട് കണ്ടമംഗലം പുതിയത് ദിൽഷാദിന്റെ ഭാര്യ ഷബ്ന (36) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മൂന്നിന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷമാണ് ഷബ്നയ്ക്ക് രക്തസ്രാവം ഉണ്ടായത്. സംഭവത്തിൽ വണ്ടൂരിലെ ആശുപത്രിയുടെ വീഴ്ച ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും എത്തി പ്രതിഷേധിച്ചത്. ആശുപത്രിയുടെ ഉള്ളിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാരെ പൊലീസ് എത്തി ബലംപ്രയോഗിച്ച് ഗേറ്റിന് പുറത്താക്കി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം തുടരുകയാണ്.

Related Articles

Back to top button