പാലക്കാട് വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം….

കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ ദിനത്തിലായിരുന്നു സംഘർഷം.നാമനിർദേശ നടപടികൾ പൂർത്തിയായപ്പോൾ നാല് സീറ്റുകളിൽ എംഎസ്എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 46 വർഷമായി എസ്‌എഫ്‌ഐ മാത്രം വിജയിച്ചിരുന്ന ക്യാമ്പസിലാണ് ഇത്തവണ എംഎസ്എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

എംഎസ്എഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവർത്തകർ തങ്ങളെ ആക്രമിച്ചെന്നാണ് എംഎസ്എഫ് പ്രവർത്തകരുടെ ആരോപണം.

Related Articles

Back to top button