വർഗീയ വലതുപക്ഷ ഭരണത്തിന്റെ തണലിൽ കെഎസ്‌യു അക്രമം നടത്തുന്നു; വിമർശനവുമായി പി ജയരാജൻ

യുഡിഎഫിന് വോട്ട് ചെയ്ത ആളുകള്‍ ഇപ്പോള്‍ വലിയ നിരാശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. മധുവിധുകാലത്ത് തന്നെ തമ്മിലടിയും ബഹളവും ആയിരിക്കുന്നു എന്നാണ് ജനങ്ങള്‍ തിരിച്ചറിയുന്നതെന്ന് അദ്ദേവം വിമര്‍ശിച്ചു. ഐക്യ ജനാധിപത്യമുന്നണിയില്‍ ഐക്യമില്ലെന്ന് മാത്രമല്ല മൂന്നു മാസം കൊണ്ട് തന്നെ തമ്മിലടി തുടങ്ങി. നാലാം മാസം ആകുമ്പോള്‍ തമ്മിലടി തെരുവിലെത്തിയിരിക്കുകയാണ്. യുഡിഎഫ് കണ്‍വീനര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന നിലയാണുണ്ടായത്. വോട്ട് ചെയ്ത ജനങ്ങള്‍ വലിയ അമര്‍ഷത്തിലാണ്. തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജനം ചിന്തിക്കുന്നതിന്റെ തെളിവാണ് തദ്ദേശ ഉപതെരഞ്ഞടുപ്പ് ഫലമെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button