ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം….

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ജൂത സംസ്‌കാരത്തിന്റെ അടയാളമായിരുന്ന കോഡര്‍ ഹൗസ് ഹോട്ടലില്‍ തീപിടിത്തം. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വൈകിട്ട് ഏഴേകാലോടെയാണ് ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ആളപായമില്ല.

മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 200 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല. ഫോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button