പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും…

കൊല്ലം: പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു. മഞ്ചള്ളൂര്‍ തിരുവോണത്തില്‍ മോഹന്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികള്‍ താമസിക്കുന്ന വീടായിരുന്നു അത്.
കാര്‍പോര്‍ച്ചില്‍ കന്നാസുകളില്‍ ഡീസല്‍ സൂക്ഷിച്ചിരുന്നതാണ് വലിയ അപകടത്തിനിടയാക്കിയത്. കോന്നി സ്വദേശി അനില്‍ കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അഗ്നി രക്ഷസേനയും, പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സ്കൂട്ടറിന് തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.



